Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Swaraj

Malappuram

മ​ത​നി​ര​പേ​ക്ഷ സം​സ്‌​കാ​ര​ത്തി​​ന്‍റെ പാ​ര​മ്പ​ര്യം കേ​ര​ളം ഉ​പേ​ക്ഷി​ക്കി​ല്ല: എം. ​സ്വ​രാ​ജ്

അ​ങ്ങാ​ടി​പ്പു​റം: ഭാ​ര​ത​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ സം​സ്കാ​രം സം​ര​ക്ഷി​ക്കാ​നും മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് സി​പി​ഐ എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം എം ​സ്വ​രാ​ജ് പ​റ​ഞ്ഞു. സി​പി എം ​അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പു​ത്ത​ന​ങ്ങാ​ടി ജെ​ബി ലോ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ഷ‌്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗ​വുംആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​രി​യാ ക​മ്മ​റ്റി അം​ഗം ടി.​കെ. റ​ഷീ​ദ​ലി അ​ധ്യ​ക്ഷ​നാ​യി. സി​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.പി. അ​നി​ൽ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഫ്രീ​സ​ർ കൈ​മാ​റ്റ​വും നി​ർ​വ​ഹി​ച്ചു. സി​പി എം ​അ​ങ്ങാ​ടി​പ്പു​റം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സ​ൽ​മാ​നു​ൽ ഫാ​രി​സി​​ന്‍റെ സ്മ​ര​ണാ​ർഥ​മു​ള്ള ആം​ബു​ല​ൻ​സി​​ന്‍റെ സ​മ​ർ​പ്പ​ണം സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് താ​ക്കോ​ൽ കൈ​മാ​റി എം. ​സ്വ​രാ​ജ് നി​ർ​വ​ഹി​ച്ചു.

12 ല​ക്ഷം രൂ​പ പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്ന് സ​മാ​ഹ​രി​ച്ചാ​ണ് ആം​ബു​ല​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വി​വി​ധ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​പി. അ​ല​വി, മ​ങ്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പി. സ​ലിം, നാ​രാ​യ​ണ​ൻ, പി. ​പ​ദ്മ​ജ തുടങ്ങി നിരവധിപേർ പ്രസംഗിച്ചു.

Latest News

Corehub Up